കൊച്ചി (www.mediavisionnews.in): സംസ്ഥാന ഹജ്ജ് ക്യാമ്പിന് അടുത്തമാസം 31 ന് തുടക്കമാകും. ക്യാന്പിന്‍റെ ഉദ്ഘാടനം നെടുന്പാശേരി വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ 12.30ന് മന്ത്രി കെ.ടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ആഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ 29 സര്‍വീസുകളാണ് ഇക്കുറിയുണ്ടാകുക. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സിയാല്‍ അക്കാദമി ബ്ലോക്കിലും പ്രത്യേകം സജ്ജീകരിച്ച ടെന്റുകളിലുമാണ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.