ശ്രീജ നെയ്യാറ്റിൻകരക്കെതിരായ സൈബർ ആക്രമണം: നടപടി സ്വീകരിക്കണം-പി.ഡി.പി.

0
284

ഉപ്പള (www.mediavisionnews.in) :വെൽഫെയർ പാർട്ടി സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകരയെ സോഷ്യൽമീഡിയ വഴി അപമാനിച്ച സംഘ പരിവാർ ശക്‌തികൾക്കെതിരെ കർശനമായ സൈബർ കുറ്റം ചുമത്തി ഉടൻ കേസ് എടുക്കാൻ അധിക്രതർ തയ്യാറാകണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്എം. ബഷീർ അഹമ്മദ് ആവശ്യപ്പെട്ടു. ശ്രീജ നെയ്യാറ്റിന്കരക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു ഉപ്പളയിൽ പിഡിപി നടത്തിയ പ്രതിഷേധ പ്രകടനം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗീകാതിക്രമം നടത്തുകയും ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.ഡി.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.കെ.ഇ അബ്ബാസ്, അബ്ദുൽ റഹ്മാൻ പുത്തിഗെ, പിഡിപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ജാസിർ പോസോട്ട്, ഉപാധ്യക്ഷൻ മുഹമ്മദ്‌ ഗുഡ്ഡ, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി കാദർ ലബ്ബൈക്, പി സി എഫ് പ്രതിനിധി ഷാഫി ഉപ്പള, മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ അബ്ദുൽ റഹ്മാൻ ബേക്കൂർ, മംഗൽപാടി പഞ്ചായത്ത്‌ പിഡിപി പ്രസിഡന്റ്‌ തൗഫീഖ് ഉപ്പള, ഐഎസ്എഫ് മണ്ഡലം ജനറൽ കൺവീനർ ധനഞ്ജയ് കുമാർ, മംഗൽപാടി പഞ്ചായത്ത്‌ ഉപാധ്യക്ഷൻ മൻസൂർ ബേക്കൂർ, ജോയിന്റ് സെക്രട്ടറി അബ്ദുസ്സലാം കുബണൂർ, ഹമീദ് പൊയ്യക്കണ്ട തുടങ്ങിയ നേതാക്കൾ പ്രകടനത്തിന്ന് നേതൃത്വം നൽകി പൊതുപ്രവർത്തകരായ സ്ത്രീകൾക്ക് നേരെ ഇത്തരം നീച പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പാകണം നിയമ നടപടി. പ്രതികളുടെ ടെ രാഷ്ട്രീയം നോക്കാതെ നിയമ നടപടിയുണ്ടാകണം. വർഷങ്ങളോളമായി പൊതുപ്രവർത്തന രംഗത്ത് സജീവമായ ശ്രീജ അബ്ദുന്നാസിർ മഅ്ദനിയെ സന്ദർശിക്കുകയും , പൊതുബോധം കെട്ടിപ്പൊക്കിയ തെറ്റിദ്ധാരണയിൽ നിന്ന് മുക്തമായി നീതിക്ക് വേണ്ടിയുള്ള ഉറച്ച ശബ്ദം മുഴക്കിയതുൾപ്പെടെ മർദ്ദിതപക്ഷത്തോടൊപ്പം നിന്ന് അവർ നടത്തുന്ന ശക്തമായ പ്രവർത്തനങ്ങളാണ് ഇപ്പോൾ ശ്രീജയെ വളഞ്ഞിട്ട് അക്രമിക്കാൻ ഇടവരുത്തിയത്. മർദ്ദിതപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിട്ടുള്ള പോരാളികളെ ഇത്തരം നീചകൃത്യങ്ങളിലൂടെ അപമാനിച്ച് തളർത്തിക്കളയാമെന്നത് സംഘ്പരിവാർ മനസ്സുള്ളവരുടെ വ്യാമോഹം മാത്രമാണെന്നും പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാൻ പൊതുസമൂഹം ഒറ്റക്കെട്ടായി ശ്രീജക്ക് നീതി ലഭ്യമാക്കാൻ പിന്തുണക്കണമെന്നും പ്രകടനത്തിനെ അഭിസംബധനം ചെയ്തു സംസാരിച്ച പി.ഡി.പി. നേതാക്കൾ ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here