തിരുവനന്തപുരം (www.mediavisionnews.in) : സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പ്രത്യേക വിവാഹ രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ വധൂവരന്മാര്‍ ഇനി കൂടുതല്‍ തെളിവുകള്‍ നല്‍കണം. പെണ്‍കുട്ടികള്‍ അറിയാതെ ഓണ്‍ലൈന്‍ വഴി വിവാഹരജിസ്‌ട്രേഷന് അപേക്ഷകള്‍ അയക്കുന്നത് വ്യാപകമായതോടെയാണ് അധികൃതര്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ ഇനിമുതല്‍ വധൂവരന്മാര്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കൂടി ഉള്‍പ്പെടുത്തണം.
ഇനി സബ് രജിസ്ട്രാര്‍ ഓഫിസില്‍ പ്രത്യേക വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി ലഭിച്ചുകഴിഞ്ഞാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടവരുടെ ഫോട്ടോയും പേരും വിലാസവും ഉള്‍പ്പെടുത്തിയ നോട്ടീസ് സബ് രജിസ്ട്രാര്‍ ഓഫിസില്‍ പ്രദര്‍ശിപ്പിക്കും. പരാതികള്‍ ഇല്ലെങ്കിലേ വിവാഹ രജിസ്‌ട്രേഷന്‍ പൂര്‍ണമായും നടക്കുകയുള്ളൂ.