ന്യൂഡല്‍ഹി (www.mediavisionnews.in): അതിവേഗം അപ്‌ലോഡ് ചെയ്യാനായി വാട്‌സ്ആപ്പ് പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ അവതരിപ്പിച്ചു. അപ്‌ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ആവശ്യമുള്ള സമയത്ത് അപ്‌ലോഡ് ചെയ്യുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിവെക്കാന്‍ സാധിക്കുന്ന പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചറാണ് വാട്‌സ്ആപ്പില്‍ വന്നിരിക്കുന്നതെന്ന വിവരം വാട്‌സ്ആപ്പ് ആരാധക വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് പുറത്തുവിട്ടത്.
വാട്‌സ്ആപ്പിന്റെ 2.18.156 പതിപ്പിലാണ് ഈ ഫീച്ചറുള്ളത്. ഇത് വാട്‌സ്ആപ്പില്‍ ഘട്ടം ഘട്ടമായാണ് പ്രാബല്യത്തില്‍ വരുത്തുന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നിലവില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ ഇപ്പോള്‍ ചിത്രങ്ങള്‍ മാത്രമേ ഈ രീതിയില്‍ അയയ്ക്കാന്‍ സാധിക്കുകയുള്ളൂ.
സുഹൃത്തുക്കള്‍ ആര്‍ക്കെങ്കിലും ഒരു ചിത്രം നിങ്ങള്‍ അയക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് മുന്‍ കൂട്ടി വാട്‌സ്ആപ്പ് സെര്‍വറില്‍ അപ്‌ലോഡ് ചെയ്തുവെക്കാം. നിങ്ങള്‍ നിശ്ചയിച്ച സമയത്ത് അത് അവര്‍ക്ക് അയയ്ക്കാന്‍ സാധിക്കും. ഇതുവഴി 12 ചിത്രങ്ങള്‍ വരെ വാട്‌സ്ആപ്പ് സെര്‍വറില്‍ മുന്‍കൂട്ടി അപ്‌ലോഡ് ചെയ്ത് വെക്കാം.