വാട്ട്സ്ആപ്പിലെ ഏറ്റവും വലിയ തലവേദന ഒഴിവായി; പുതിയ ഫീച്ചറിന് ഉപയോക്താക്കളുടെ കൈയ്യടി

0
302

ന്യൂഡല്‍ഹി (www.mediavisionnews.in): അനുദിനം പ്രചാരമേറിവരുന്ന സോഷ്യല്‍മീഡിയ ആപ്ലീക്കേഷനാണ് വാട്ട്‌സ്ആപ്പ്. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രചരിക്കപ്പെടുന്ന വീഡിയോചിത്ര സന്ദേശങ്ങളുടെയും എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങളും വിഡിയോകളും മറ്റും നേരത്തെ വായിച്ചതും കിട്ടിയതമായിരിക്കാം. ഇത്തരത്തിലുള്ള ആവര്‍ത്തിച്ച് വരുന്ന സന്ദേശങ്ങളാണ് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന. ഇവ ഫോണ്‍ സ്‌റ്റോറേജിന്റെ ഒരു പങ്ക് കവരുകയും ചെയ്യുന്നു. പിന്നെ ഇവയെ ഡിലീറ്റ് ചെയ്യുക എന്നത് അടുത്ത കടമ്പ.

ഉപയോക്താവിന്റെ സമയവും ഡേറ്റയും കളയുന്ന ഈ ശല്യത്തെ നിയന്ത്രിക്കാന്‍ വാട്‌സാപ്പ് തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ്. ഫോര്‍വേര്‍ഡ് ചെയ്യുന്ന സന്ദേശങ്ങളെ പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറാണിത്. സുഹൃത്തുക്കള്‍ അയക്കുന്ന മെസേജുകള്‍ മറ്റു ഗ്രൂപ്പുകളില്‍ നിന്നു ഫോര്‍വേര്‍ഡ് ചെയ്തതാണോ എന്ന് കണ്ടെത്താന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും.

ഫോര്‍വേര്‍ഡ് ചെയ്തു വരുന്ന മെസേജുകള്‍ക്കെല്ലാം പ്രത്യേകം ലേബല്‍ കാണും. സ്പാം, വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ ഫോര്‍വേര്‍ഡ് മെസേജ് ഫീച്ചറിന് സാധിക്കുമെന്നാണ് കരുതുന്നത്. വാട്‌സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here