വര്‍ഷങ്ങളായി ഒഴുകിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ഉരുകിത്തീരുന്നു

0
277

വാഷിംങ്ടണ്‍ (www.mediavisionnews.in): അന്റാര്‍ട്ടിക്കയിലെ റോസ് മഞ്ഞുപാളിയില്‍നിന്നു വേര്‍പെട്ട് 18 വര്‍ഷം മുമ്പ് ഒഴുകാന്‍ തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല അടുത്തുതന്നെ ഉരുകിത്തീര്‍ന്ന് അതിന്റെ പ്രയാണത്തിന് അന്ത്യം കുറിക്കുമെന്ന് നാസ അറിയിച്ചു.

2000 മാര്‍ച്ചില്‍ വേര്‍പെടുമ്പോള്‍ ബി15 മഞ്ഞുപാളിക്ക് 296 കിലോമീറ്റര്‍ നീളവും 37 കിലോമീറ്റര്‍ വീതിയുമുണ്ടായിരുന്നു. പിന്നീടത് വേര്‍പെട്ട് ചെറിയകഷണങ്ങളാവുകയും ക്രമേണ ഉരുകിത്തീരാന്‍ തുടങ്ങുകയുമായിരുന്നു. യു.എസ് നാഷണല്‍ ഐസ് സെന്ററിന്റെ നിരീക്ഷണത്തില്‍ ഉള്‍പ്പെടാന്‍ കുറഞ്ഞത് 37 കിലോമീറ്റര്‍ നീളം വേണം.

കഴിഞ്ഞമാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് യാത്രക്കാര്‍ എടുത്ത ചിത്രത്തില്‍ ബി17 ഇസെഡ് പാളിക്ക് 18 കിലോമീറ്റര്‍ നീളവും ഒമ്പതു കിലോ മീറ്റര്‍ വീതിയും മാത്രമാണുള്ളത്. പാളിയുടെ ഒത്തനടുവില്‍ ഒരു വിള്ളല്‍ രൂപപ്പെടുകയും ചെറിയ പാളികളായി അടര്‍ന്ന് മാറുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന വലുപ്പത്തിലാണെങ്കിലും പാളികള്‍ വേര്‍പെട്ടുപോകുന്നത് ഇതിന് തടസ്സം സൃഷ്ടിക്കുമെന്ന് നാസ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here