മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; സാക്ഷികള്‍ക്ക് വീണ്ടും സമന്‍സ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

0
263

കൊച്ചി (www.mediavisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ വീണ്ടും ഹൈക്കോടതി ഉത്തരവ്. സമന്‍സ് നല്‍കുന്നതിന് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.

ഭീഷണിയെ തുടര്‍ന്ന് പത്ത് വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കാനായിരുന്നില്ല. ജീവനക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. കെ. സുരേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. വിദേശത്തുള്ളവരുടേയും മരിച്ചു പോയവരുടേയും പേരില്‍ മണ്ഡലത്തില്‍ വ്യാപകമായ കള്ളവോട്ട് നടന്നുവെന്നും തന്റെ പതാജയത്തിന്റെ കാരണം കള്ളവോട്ട് ആണെന്നുമാണ് സുരേന്ദ്രന്റെ ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here