ഗ്രൂപ്പുകളില്‍ ഇനി വ്യാജ സന്ദേശം പ്രചരിക്കില്ല; വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരം

0
286

ഡൽഹി (www.mediavisionnews.in): വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിന്നും നിയന്ത്രിക്കുന്ന സെന്റ് മെസേജ് ഫീച്ചര്‍ പുറത്തിറക്കി. വാട്‌സ്‌ആപ്പിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാവും. മാസങ്ങളായി ഇങ്ങനെ ഒരു ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു വാട്‌സ്‌ആപ്പ് എന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സൗകര്യം ഗ്രൂപ്പ് സെറ്റിങ്‌സിലെ ഗ്രൂപ്പ് ഇന്‍ഫോയിലാണ് ലഭിക്കുക. അവിടെ Send Messages എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും അത് തിരഞ്ഞെടുക്കുമ്ബോള്‍ ‘Only Admins’, ‘All participants’ രണ്ട് ഓപ്ഷനുകള്‍ കാണാം എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ കാണാം. ഇതില്‍ അഡ്മിന്‍ മാത്രം എന്ന് തിരഞ്ഞെടുത്താല്‍ പിന്നീട് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമേ ആ ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയുള്ളൂ. സെറ്റിങ്‌സ് മാറ്റുന്ന കാര്യം വാട്‌സ്‌ആപ്പ് എല്ലാ അംഗങ്ങളേയും നോട്ടിഫിക്കേഷന്‍ മുഖേന അറിയിക്കും.

എപ്പോള്‍ വേണമെങ്കിലും സെന്റ് മെസേജസ് സെറ്റിങ്‌സില്‍ അഡ്മിന്‍മാര്‍ക്ക് മാറ്റം വരുത്താവുന്നതാണ്. മറ്റ് ചില ഫീച്ചറുകളെ പോലെ നിശ്ചിത സമയ പരിധിയിലേക്കുള്ളതല്ല ഇത്. ഒരു പക്ഷെ ഈ വര്‍ഷം അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നായിരിക്കും ഇത്. വ്യാജ സന്ദേശങ്ങള്‍ സന്ദേശങ്ങളുടെ പ്രചാരണം തടയാനുള്ള മികച്ച വഴികൂടിയാണിത്.

അതേസമയം അഡ്മിനുകള്‍ക്ക് പുറമെ തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ അനുവാദം നല്‍കുന്ന സൗകര്യം കൂടി വരേണ്ടതുണ്ട്. നിലവില്‍ എല്ലാവരെയും ഒന്നിച്ചു വിലക്കാന്‍ മാത്രമേ സാധിക്കൂ. താമസിയാതെ ഈ സൗകര്യവും അവതരിപ്പിച്ചേക്ക ാം.വാട്‌സ്‌ആപ്പിന്റെ 2.18.201 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലും 2.18.70 ഐഓഎസ് ബീറ്റാ പതിപ്പിലുമാണ് ഈ ഫീച്ചറുള്ളത്. അധികം വൈകാതെ എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ലഭിച്ചേക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here