കെ എം സി സി നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസികളുടെ വിയർപ്പിന്റെ അംശമുണ്ട്: അൻവർ ചേരങ്കൈ

0
299

ഉപ്പള (www.mediavisionnews.in): കെ.എം.സി.സി നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളിലെല്ലാം പ്രവർത്തകരുടെ വിയർപ്പിന്റെ ഗന്ധമുണ്ടെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷററും മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവുമായ അൻവർ ചേരങ്കൈ പറഞ്ഞു. ജിദ്ദ-മക്ക കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള സി.എച്ച് സൗധത്തിൽ നടത്തിയ റംസാൻ റിലീഫിനോടനുബന്ധിച്ച് കൊണ്ടുള്ള ചികിത്സ ഭവന സഹായ ഫണ്ടിന്റെ വിതരണോൽഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.

നാട്ടിലെ പാവപ്പെട്ടവരെ കണ്ടെത്തി നടത്തി കൊണ്ടിരിക്കുന്ന ഒട്ടനവധി പദ്ധതികൾക് പിന്നിലെ ചാലക ശക്തികളായ കെ.എം.സി.സി പ്രവർത്തകർ ഗൾഫ് മേഖലകളിലെ പ്രിതിസന്ധികൾക്കിടയിലും അവരുടെ ജോലികളുടെയും കച്ചവടങ്ങളുടെയും ഒരു വിഹിതം മാറ്റിവെക്കുന്നു എന്നുള്ളതാണ് വാസ്തവം. അവരതിന് പകരം ആഗ്രഹിക്കുന്നത് പ്രാർത്ഥന മാത്രമാണന്നും അദ്ധേഹം കൂട്ടി ചേർത്തു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു. ജില്ല ലീഗ് സെക്രട്ടറി അസീസ് മരിക്കെ, എം അബ്ദുല്ല മുഗു, എം എസ് എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി, കെ എം സി സി നേതാക്കളായ ഹാഷിം കുമ്പള, ഹനീഫ് ബാപ്പാലിപൊനം, അസീസ് ഉപ്പള, അസീസ് പെർമൂദെ, എം ബി മൂസ അട്ക്ക, റഹ്മാൻ ഗോൾഡൻ, ലത്തീഫ് മജിബയൽ, മുഹമ്മദ് ദേവസം,എം ബി യൂസുഫ്, ശുക്കൂർ ഹാജി, റഹ്മത്തുള്ള സാഹിബ്, ടി.എം മൂസ, അന്തുഞ്ഞി ഹാജി ചിപ്പാർ, സെഡ് എ കയ്യാർ, സിദ്ധിക് ഒളമുഗർ, ഇസ്മയിൽ ഹാജി, റസ്സാക് കോടി, അബ്ദുല്ല കജെ, അബ്ദുൽ റഹ്മാൻ വളപ്പ്, സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here