കാസര്‍ഗോഡ് (www.mediavisionnews.in): കാസര്‍ഗോഡില്‍ നിന്നും കാണാതായവരില്‍ ഒരാളുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. താനും കുടുംബവും യെമനിലെത്തിയെന്ന് മൊഗ്രാല്‍ സ്വദേശി സബാദ് ശബ്ദ സന്ദേശം അയച്ചു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് യെമനിലെത്തിയതെന്ന് സബാദ് പറഞ്ഞു.
സബാദിന്റെ ഭാര്യ നസീറ മകന്‍ ആറുവയസുള്ള മുസബ്,മൂന്ന് വയസുകാരി മകള്‍ മര്‍ജാന,പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി റഹാനത്ത്, അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്ന് മക്കള്‍ തുടങ്ങിയ 11 പേരെയാണ് കാണാതായത്. നസീറയുടെ പിതാവ് അബ്ദുല്‍ ഹമീദാണ് ഇവരെ കാണാതായെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.സബാദിന് ദുബൈയില്‍ ബിസിനസുണ്ട്. ജൂണ്‍ 15 ശേഷം ബന്ധപ്പെടാനാവുന്നില്ലെന്നാണ് പരാതി.
എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവരെ കാണാതായിട്ടുണ്ടെന്നും സംഘം യമനില്‍ എത്തിയതായുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഐ.എസ്സ് കേന്ദ്രത്തിലെത്തിയവരില്‍ ചിലര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പുതിയ തിരോധാന വാര്‍ത്തയും പുറത്തു പരുന്നത്. സംഭവം ആദ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചിട്ടുണ്ട്