കരിപ്പൂര്‍ വിമാനത്താവളത്തിന് തിരിച്ചടി; വലിയ വിമാനങ്ങള്‍ ഇറക്കാനാകില്ല

0
287

കരിപ്പൂര്‍ (www.mediavisionnews.in): കരിപ്പൂര്‍ വിമാനത്താവളത്തെ തഴയാന്‍ ഒരുങ്ങി എയര്‍പോര്‍ട്ട് അതോറിറ്റി. വിമാനത്താവളത്തിന്റെ നവീകരണത്തിന് ശേഷവും കാറ്റഗറിയില്‍ തരം താഴ്ത്തിയതിനാല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാനാകില്ല.

കാറ്റഗറി 9 ആിരുന്നത് നേരത്തെ നവീകരണത്തിന് വേണ്ടി 8 ആയി കുറച്ചിരുന്നു. നവീകരണത്തിന് ശേഷം ഇത് 9 ആക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അഗ്‌നിശമന കാറ്റഗറി കുറച്ചതോടെ കാറ്റഗറി 8ല്‍ നിന്ന് 7 ആയി കുറഞ്ഞു. സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കുവാനാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ആരോപണം.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ വികസനം സബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here