ഉപ്പള കുക്കാറിൽ ബൈക്ക് യാത്രക്കിടെ യുവാവിന്റെ ദേഹത്ത് വിഷപാമ്പ് ഇഴഞ്ഞു നീങ്ങി

0
288

ഉപ്പള (www.mediavisionnews.in): ഉപ്പളയിൽ ബൈക്ക് യാത്രക്കിടെ ഉഗ്രവിഷപാമ്പ് യുവാവിന്റെ ദേഹത്തുകയറി. കുക്കാറിലെ ആസിഫിന്റെ ദേഹത്താണ് പാമ്പു കയറിയത്.(www.mediavisionnews.in) കുക്കാർ പള്ളിയിൽ നിന്നും രാത്രി ഒൻപത് മണിയോടെ നിസ്ക്കാരം കഴിഞ്ഞു വീട്ടിലേക് പോകുന്നതിനിടെ ദേശീയ പാതയിൽ എത്തിയപ്പോൾ കൈയ്യിൽ എന്തോ ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നിയതിനാൽ ബൈക്ക് നിർത്തി. അപ്പോഴാണ് ഉഗ്രവിഷമുള്ള പാമ്പാണെന്ന് അറിയുന്നത്.

പൊടുന്നനെ ബൈക്ക് താഴെ ഇട്ടതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അതിനിടെ ഇതു വഴി വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് റോഡിൽ കിടന്ന ബൈക്കിനെ വെട്ടിച്ചതിനാൽ ഭാഗ്യം കൊണ്ടാണ് ആസിഫ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. (www.mediavisionnews.in)സംഭവത്തെ തുടർന്ന് കുറച്ച് നേരത്തേക് ഗതാഗതം തടസ്സപ്പെട്ടു.

ഉപ്പള കുക്കാറിൽ ബൈക്ക് യാത്രക്കിടെ യുവാവിന്റെ ദേഹത്ത് വിഷപാമ്പ് ഇഴഞ്ഞു നീങ്ങി (വീഡിയോ കാണാം)

ഉപ്പള കുക്കാറിൽ ബൈക്ക് യാത്രക്കിടെ യുവാവിന്റെ ദേഹത്ത് വിഷപാമ്പ് ഇഴഞ്ഞു നീങ്ങി (വീഡിയോ കാണാം)

Posted by Media VIsion News on Friday, June 29, 2018

ഇതിനു മുമ്പും ഉപ്പളയിൽ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായതായി പറയുന്നു. സ്കൂട്ടറുകളുടെ സീറ്റിനിടയിൽ ഇഴജന്തുക്കൾ കയറുന്നത് നിത്യസംഭവങ്ങളാണ്.

മഴ കാലങ്ങളിൽ ഇത്തരം ഇഴജന്തുക്കൾ ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ കയറിവരാനുള്ള സാധ്യത ഏറെയുള്ളതിനാൽ ശ്രദ്ധയോടെ വാഹനങ്ങളിൽ കയറുന്നതാവും നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here